/kalakaumudi/media/post_banners/4be59ab92c94ea167fe0c48f732c5a49c2e933edd678ebbc77e7de2b6f634763.jpg)
തിരുവനന്തപുരം: സംസ്ഥാനം 62-മത് സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിൽ നിൽക്കവെ മന്ത്രി വീണ ജോർജിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോർജിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അഡ്വ. ജി സ്റ്റീഫൻ എംഎൽഎ തന്റെ ഫേസ്ബുക് പേജിൽ മന്ത്രിയുടെ ഫോട്ടോയും കുറിപ്പും പങ്കുവെച്ചു.1992 ൽ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളാണ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നാണ് സ്റ്റീഫൻ എം എൽ എ കുറിച്ചത്.