ഫ്രാന്‍സിനെ നയിക്കാന്‍ ഗബ്രിയേല്‍ അറ്റല്‍; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രയേല്‍ അറ്റലിനെ തിരഞ്ഞെടുത്തു.

author-image
anu
New Update
ഫ്രാന്‍സിനെ നയിക്കാന്‍ ഗബ്രിയേല്‍ അറ്റല്‍; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

 

പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രയേല്‍ അറ്റലിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. ഫ്രാന്‍സിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഗബ്രിയേല്‍ അറ്റല്‍. പരസ്യമായി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.

34 കാരനായ ഗബ്രിയേല്‍ മുമ്പ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. സമീപകാല അഭിപ്രായ വോട്ടെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയക്കാരില്‍ ഒരാളായി ഗബ്രിയേലിനെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാജിവെച്ച എലിസബത്ത് ബോണിന് പകരക്കാരനായാണ് ഗബ്രിയേലെത്തുന്നത്.

കോവിഡ് സമയത്ത് സര്‍ക്കാര്‍ വക്താവായിരുന്നു മാക്രോണിന്റെ അടുത്ത അനുയായി കൂടിയായ ഗബ്രിയേല്‍ അറ്റല്‍. ഇമ്മാനുവല്‍ മാക്രോണിന്റെ ഏറ്റവും വിശ്വസ്തനെന്നാണ് ഗബ്രിയേല്‍ അറിയപ്പെടുന്നത്.

international news Latest News