ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29ന് നടക്കും

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമതീരുമാനം ശനിയാഴ്ച.ഇടത് മുന്നണിയോഗത്തിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഇരുവരുടേയും സത്യപ്രതിജ്ഞ 29ന് നടക്കും.

author-image
Greeshma Rakesh
New Update
ഗണേഷും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ 29ന് നടക്കും

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമതീരുമാനം ശനിയാഴ്ച.ഇടത് മുന്നണിയോഗത്തിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ഇരുവരുടേയും സത്യപ്രതിജ്ഞ 29ന് നടക്കും.

ഗണേഷ് ഗതാഗത മന്ത്രിയാകുമ്പോൾ കടന്നപ്പള്ളി തുറമുഖ വകുപ്പ് മന്ത്രിയാകും.സർക്കാരിന്റെ നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ നേരത്തെ അറിയിച്ചിരുന്നു.

ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും രാമചന്ദ്രൻ കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം നൽകുമെന്ന് എൽഡിഎഫ് നേതൃത്വം നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പാണ് ഇപ്പോൾ ഇടത് മുന്നണി പാലിക്കാനൊരുങ്ങുന്നത്.

നേരത്തെ നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്ന് കേരളാ കോൺഗ്രസ് (ബി) യുടെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ നവകേരള സദസിന് ശേഷം മതി പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

ldf kerala government ganesh kumar cabinet kadannappally ramachandran