ഗാസയിലേക്കുള്ള ട്രക്കുകള്‍ക്ക് അതിര്‍ത്തി കടക്കും

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നതിനിടെ റാഫാ ക്രോസിങ്ങിലൂടെ പലസ്തീന്‍ ഭൂപ്രദേശത്തേക്ക് എത്തിച്ചേരേണ്ട ദുരിതാശ്വാസ സാമഗ്രികളുമായി വരുന്ന 100 ട്രക്കുകള്‍ ഈജിപ്തില്‍ അനുമതി കാത്ത് കിടക്കുന്നു.

author-image
Priya
New Update
ഗാസയിലേക്കുള്ള ട്രക്കുകള്‍ക്ക് അതിര്‍ത്തി കടക്കും

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നതിനിടെ റാഫാ ക്രോസിങ്ങിലൂടെ പലസ്തീന്‍ ഭൂപ്രദേശത്തേക്ക് എത്തിച്ചേരേണ്ട ദുരിതാശ്വാസ സാമഗ്രികളുമായി വരുന്ന 100 ട്രക്കുകള്‍ ഈജിപ്തില്‍ അനുമതി കാത്ത് കിടക്കുന്നു.

20 ട്രക്കുകള്‍ക്ക ഗാസയിലേക്ക പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയിലിന്റെ അനുമതി ലഭിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും അബ്‌ഡെല്‍ ഫത്താഹ് അല്‍ സിസിയും ഒരു കരാറുണ്ടാക്കി.

ട്രക്കുകള്‍ ഗാസയിലേക്ക് പോകുന്നതിനായി വെള്ളിയാഴ്ച അതിര്‍ത്തി തുറന്ന്‌കൊടുക്കുമെന്ന് ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'അവിടേക്ക് പോകുന്ന ട്രക്കുകളില്‍ നിന്ന് വേണം നമുക്ക് തുടങ്ങാന്‍, അത് പ്രതിദിനം 100 ട്രക്കുകള്‍ വരെയാക്കണം'- യു എന്‍ എമര്‍ജന്‍സി റിലീഫ് കോ-ഓര്‍ഡിനേറ്റര്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

israel hamas war