ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം.പി ബി.ജെ.പിയില്‍

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എം.പിയുമായ ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അവര്‍ നേരത്തെ തന്നെ രംഗണെത്തിയിരുന്നു.

author-image
Web Desk
New Update
ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം.പി ബി.ജെ.പിയില്‍

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയും സംസ്ഥാനത്തെ ഏക കോണ്‍ഗ്രസ് എം.പിയുമായ ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് അവര്‍ നേരത്തെ തന്നെ രംഗണെത്തിയിരുന്നു.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിദ്ധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന ഗീത കോ ഡ കോണ്‍ഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയാണ്. എല്ലാവരെയും കൂടെ കൂട്ടാന്‍ അവര്‍ ആഗ്രഹിക്കുകയാന്നെന്ന് അവകാശപ്പെടുകയും അവരുടെ കുടുംബത്തെ കുറിച്ച് മാത്രം ആശങ്കപ്പെടുകയും ചെയ്യുന്നു. അവര്‍ കുറ്റപ്പെടുത്തി.

ജനങ്ങളെ കുറിച്ച് തീരെ ആശങ്കയില്ലാത്ത ഒരു പാര്‍ട്ടിയില്‍ തുടരുക പ്രയാസമായത് കൊണ്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയെ വികസിത ഭാരതമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി കഴിയുന്നതെല്ലാം ചെയ്യും. അവര്‍ വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ലക്ഷ്മണ്‍ ഗിലുവയെ 72,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോകസഭയിലെത്തിയത്.

BJP congress party geeta koda