By Greeshma Rakesh.02 10 2023
ന്യൂഡല്‍ഹി:ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ രഘു ശ്രീനിവാസന്‍ ചുമതലയേറ്റു. ബി.ആര്‍.ഒയുടെ 28-ാമത് ഡയറക്ടര്‍ ജനറലാണ് രഘു ശ്രീനിവാസന്‍. പുനെയിലെ കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗിലെ കമാന്‍ഡന്റ് നിയമന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
1987 ല്‍ കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സിലേക്ക് കമ്മീഷന്‍ ചെയ്ത രഘു ശ്രീനിവാസന്‍ ഖഡക് വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ രക്ഷക്, ഓപ്പറേഷന്‍ പരാക്രം എന്നിവയില്‍ പങ്കാളിയായിരുന്നു. ലഡാക്ക്, അരുണാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 58 എഞ്ചിനീയര്‍ റെജിമെന്റ് കമാന്‍ഡ്, 416 എഞ്ചിനീയര്‍ ബ്രിഗേഡ് നിയമനവുമുള്‍പ്പെടെ നിരവധി കമാന്‍ഡുകളും സ്റ്റാഫ് നിയമനങ്ങളും നടത്തിയിട്ടുണ്ട്. രാജ്യം വിശിഷ്ട സേവാ മെഡല്‍ നല്‍കി ആദരിച്ചിട്ടുണ്ട്.