ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ

നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ തമ്മിലടിച്ച് പെണ്‍കുട്ടികള്‍. ബുധനാഴ്ച വൈകിട്ടാണ് യൂണിഫോം ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ അടികൂടിയത്.

author-image
Web Desk
New Update
ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി; സോഷ്യല്‍ മീഡിയയില്‍ വീഡിയോ

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ തമ്മിലടിച്ച് പെണ്‍കുട്ടികള്‍. ബുധനാഴ്ച വൈകിട്ടാണ് യൂണിഫോം ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ അടികൂടിയത്.

ഇരട്ടപ്പേര് വിളിച്ചതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് തമ്മിലടിച്ചത്. പെണ്‍കുട്ടികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് തമ്മിലടിക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ തമ്മിലടിച്ചവരില്‍ ഒരു വിദ്യാര്‍ത്ഥിനിയെ സസ്‌പെന്‍ഡ് ചെയ്തു. മറ്റൊരു കുട്ടിയെ അഞ്ചു ദിവസത്തേക്ക് സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും കൗണ്‍സലിംഗ് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

thiruvnanthapura kerala news social media viral video