ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു, യുവതി പിടിയില്‍

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപ്പച്ചട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടി.

author-image
Athira
New Update
ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു, യുവതി പിടിയില്‍

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അപ്പച്ചട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്.
95 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമാണ് പിടികൂടിയത്. അപ്പച്ചട്ടിക്കുള്ളില്‍ ഡിസ്‌ക് രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് ബീന വന്നത്. നേരത്തേ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ., കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇവരുടെ ബാഗേജ് പരിശോധിച്ചപ്പോള്‍ ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിക്കുള്ളില്‍ സംശയകരമായ രീതിയില്‍ ഡിസ്‌ക് കണ്ടെത്തുകയായിരുന്നു. ഉപകരണം അഴിച്ചു നടത്തിയ പരിശോധനയിലാണ് ഡിസ്‌ക് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെത്തിയത്.

news updates kerala news Latest News