കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം; 30 കോടി കൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

author-image
Web Desk
New Update
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായം; 30 കോടി കൂടി അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം 120 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഒമ്പത് മാസത്തിനുള്ളില്‍ 1264 കോടി രൂപയാണ് സഹായിച്ചത്. ഈവര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത് 900 കോടിയും.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 4963.22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സഹായമായി നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് 4936 കോടിയും. രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത് 9899 കോടിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടിയുമാണെന്നും ധനമന്ത്രി പറഞ്ഞു.

kerala news kerala kerala government ksrtc