ഗവര്‍ണറുടെ അസാധാരണ നടപടി; അമ്പരന്ന് സ്പീക്കര്‍, നിയമസഭ പിരിഞ്ഞു

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തി.

author-image
Athira
New Update
ഗവര്‍ണറുടെ അസാധാരണ നടപടി; അമ്പരന്ന് സ്പീക്കര്‍, നിയമസഭ പിരിഞ്ഞു

 

തിരുവനന്തപുരം; ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം രണ്ടു മിനിറ്റില്‍ അവസാനിപ്പിച്ചു. 

 

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സ്പീക്കര്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് മടങ്ങി. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. രാജ്ഭവനില്‍ നിന്ന് നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്നാണ് സ്വീകരിച്ചത്. നിയമസഭയില്‍ ഗവര്‍ണര്‍ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു വായിച്ചത്.

നവകേരള സദസ് സര്‍ക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചു. ഓരോ വേദിയിലുമുള്ള അസാധാരണമായ ജനപങ്കാളിത്തം കേരള ജനത സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസത്തെ അവര്‍ത്തിച്ച് ഉറപ്പിക്കുന്നതായി. കുടുംബശ്രീ 25 വര്‍ഷം പൂര്‍ത്തീകരിച്ചതില്‍ അഭിമാനമെന്നും 2024 മാര്‍ച്ചില്‍ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ താഴെ താമസിക്കുന്ന ലക്ഷണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകല്‍പ്പനയുടെയും നിര്‍മാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങള്‍ പാലിച്ച് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് നിര്‍മിക്കുക മാത്രമാണ് പരിഹാരം എന്നാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്. തമിഴ്‌നാടുമായി രമ്യമായ പരിഹാരത്തിന് നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖം 2024 അവസാനത്തോടെ കമ്മിഷന്‍ ചെയ്യും. ധനകാര്യ കമ്മിഷനുകളുടെ വിഹിതത്തില്‍ സ്ഥായിയായ കുറവ് വരുന്നു''.

 

 

 

 

 

 

 

 

 

Latest News news updates