/kalakaumudi/media/post_banners/5ccf27e91b81467a1222ac5effcd2282ee9aed7d57ecd637e1242bde3ee9d922.jpg)
തിരുവനന്തപുരം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ഉടന്‍. ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് നിയമസഭയിലെത്തി. ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു.ഗവര്‍ണറെ മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി സ്വീകരിച്ചു. രാവിലെ 9ന് നിയമസഭയില്‍ ഗവര്‍ണര്‍ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് വായിക്കുന്നത്.
സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു വായിക്കാനായി തയാറാക്കി നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍, സമീപകാലത്ത് സര്‍ക്കാരിനെ ഏറ്റവുമധികം കടന്നാക്രമിച്ച ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശമില്ലെന്നാണു സൂചന. എന്നാല്‍, ഫെഡറല്‍ തത്വങ്ങള്‍ അട്ടിമറിച്ചെന്നും അര്‍ഹമായ ധനവിഹിതം കേരളത്തിനു നല്‍കുന്നില്ലെന്നുമുള്ള കേന്ദ്രത്തിനെതിരായ രൂക്ഷ വിമര്‍ശനം നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.