/kalakaumudi/media/post_banners/1142076a42b4148066123c47f69e5ff5314b4bbdce323ec7e1467d2d1b005e3f.jpg)
കൊല്ലം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ നാടകീയരംഗങ്ങളാണ് അരങ്ങേറുന്നത്. വാഹനത്തില്‍ നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ക്കുകയും ശേഷം ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍.
സദാനന്ദ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തുനിന്നും നിലമേല്‍ വഴി സദാനന്ദപുരത്തേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. യാത്രാമധ്യേയാണ് നിലമേല്‍വെച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടികളുമായി ഗവര്‍ണറുടെ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തിയത്. അതീവക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങി പ്രതിഷേധക്കാര്‍ക്കുനേരെ കയര്‍ത്ത് സംസാരിക്കുകയായിരുന്നു.
പൊലീസിനോടു ഗവര്‍ണര്‍ രോഷത്തോടെയാണ് സംസാരിച്ചത്. മുഖ്യമന്ത്രി പോകുമ്പോള്‍ ഇത്തരത്തിലാണോ സുരക്ഷ ഒരുക്കുന്നതെന്നു ഗവര്‍ണര്‍ ചോദിച്ചു.ഗവര്‍ണര്‍ വരുന്നതിന് മുന്‍പ് എന്തുകൊണ്ട് പ്രതിഷേധക്കാരെ ഒഴിവാക്കിയില്ലെന്നും ഗവര്‍ണര്‍ പൊലീസിനോടു ചോദിച്ചു. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തന്നെ ഗവര്‍ണര്‍ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.