/kalakaumudi/media/post_banners/9bbf822232a0c9b0e9af494303df260bc197c2b7602bd06c50e8ac3f2be65c8c.jpg)
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസുകളിൽ പ്രതികളായത് സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേരെന്ന് റിപ്പോര്‍ട്ട്.അതെസമയം ഇതില്‍ കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികളുള്ളത് പൊലീസ് സേനയിലാണെന്നാണ് റിപ്പോർട്ട് പറയുന്നത്. 770 പൊലീസ് ഉദ്യോഗസ്ഥരാണ് വിവിധ കേസുകളിൽ പ്രതികളായത്.
ഇതില്‍ 17 പേരെ പലപ്പോഴായി പിരിച്ചുവിട്ടിരുന്നു.രണ്ടാംസ്ഥാനത്ത് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരാണ് -188 പേര്‍.ഈ കാലയളവില്‍ തന്നെ തദ്ദേശവകുപ്പില്‍നിന്ന് 53 പേരും പ്രതികളായി.അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസുകളില്‍ മുന്നിൽ തദ്ദേശസ്വയംഭരണവകുപ്പ് (216) ജീവനക്കാരാണ്. ഇവയില്‍ ഭൂരിഭാഗവും അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി, പണാപഹരണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളാണ്.
ഇനി ബാങ്ക് തട്ടിപ്പ് കേസുകളുടെ കാര്യത്തിൽ രണ്ടാംസ്ഥാനം സഹകരണവകുപ്പിനാണ്.165 കേസുകളാണ് സഹകരണവകുപ്പ് ജീവനക്കാര്‍ക്കെതിരെയുള്ളത്. ഇതിൽ160 റവന്യൂ ജീവനക്കാരും വിജിലന്‍സ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
1028 ജീവനക്കാരാണ് അഞ്ചുവര്‍ഷത്തിനിടെ വിജിലന്‍സ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്.ഇതിൽ 195 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 22 പേര്‍ക്കെതിരേ ട്രിബ്യൂണല്‍ എന്‍ക്വയറി നടക്കുന്നുണ്ട്. 14 കേസുകളില്‍ വകുപ്പുതല നടപടി സ്വീകരിച്ചു. തെളിവില്ലാത്തതിനാല്‍ 70 കേസുകള്‍ അവസാനിപ്പിച്ചിട്ടുണ്ട്.
അതെസമയം സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായ കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാനും കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മാത്രമല്ല ഗുരുതര ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിര്‍ണായകസ്ഥാനങ്ങളില്‍ നിയമിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.ഒരോ വകുപ്പും ക്രിമിനല്‍ കേസില്‍പ്പെട്ട ജീവനക്കാരുടെ രജിസ്ട്രര്‍ പ്രത്യേകം സൂക്ഷിക്കാനും നിർദേശമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
