/kalakaumudi/media/post_banners/9ac6220762b142962a3bebec686582dbdef9a8bc8e90885c83d240def5b87214.jpg)
ബെംഗളൂരു: ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ കൊലപ്പെട്ട സംഭവത്തില്‍ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഉദ്യോഗസ്ഥയുടെ മുന്‍ ഡ്രൈവറായിരുന്ന കിരണ്‍ ചാമരാജനഗറില്‍ നിന്നാണ് പിടിയിലായത്.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ കഴുത്തറുത്ത നിലയിലാണ് പ്രതിമയുടെ മൃതദേഹം കണ്ടെത്തിയത്.
പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ പ്രതികാരമായാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് കിരണ്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഭര്‍ത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി.