/kalakaumudi/media/post_banners/9a24f9eb6921580daaa0617a528815a7602e03996725674efaa28d2ff7c45a4f.jpg)
മലപ്പുറം: കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്.
എന്നാല്‍ പൊലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൊലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണ്.
പൊലീസിനെതിരെ ഒരു പരാതിയുമില്ല. ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ.
ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ. സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് കത്ത് നല്‍കും. കോഴിക്കോട് മാര്‍ക്കറ്റിലേക്കാണ് പോകുന്നത്. തനിക്ക് സുരക്ഷ വേണ്ടന്നും കേരളത്തിലെ ജനങ്ങള്‍ക്ക് തന്നോട് സ്‌നേഹമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പിന്നാലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇഎംഎസ് ചെയര്‍ സന്ദര്‍ശിച്ച ഗവര്‍ണര്‍ എസ്എഫ്‌ഐയുടെ ശക്തി കേന്ദ്രമെന്ന നിലയിലാണ് ഇവിടെ കയറിയതെന്നും പറഞ്ഞു.