/kalakaumudi/media/post_banners/c00af7c0409f38e4a1dd6f1b58c5100bfdd79d0a01fba57a1d739100582f610d.jpg)
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയേയും എസ്എഫ്‌ഐയേയും വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
തനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. മാനാഞ്ചിറ സ്‌ക്വയറിലേക്കാണ് പോകുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി മിഠായി തെരുവില്‍ എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്. കോഴിക്കോട് നഗരത്തിലിറങ്ങിയ ഗവര്‍ണര്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചും നാട്ടുകാര്‍ക്കു കൈകൊടുത്തും സംസാരിച്ചുമാണ് മുന്നോട്ടുപോയത്.
രണ്ടു കുട്ടികളെ അദ്ദേഹം വാരിയെടുത്തതിരുന്നു.അതേസമയം, കണ്ണൂരിലെ ജനം മോശമാണെന്ന് താന്‍ പറഞ്ഞോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. അവിടുത്തെ ചില പാര്‍ട്ടികളുടെ രാഷ്ട്രീയമാണ് പ്രശ്‌നം.
കേരളത്തിലെ പ്രമുഖ എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഞാന്‍ പ്രകോപിപ്പിക്കുകയാണെന്ന് പറയുന്നതില്‍ എന്താണര്‍ഥം?
കണ്ണൂരില്‍ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നത് നിങ്ങള്‍ക്ക് അറിയാവുന്നതല്ലേ? എത്ര കൊലപാതകങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഗവര്‍ണര്‍ ചോദിച്ചു.