'ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു'; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍

ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്.

author-image
Priya
New Update
'ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു'; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ആഘോഷങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്.

 

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് വേണ്ടിയും വന്‍ തുകയാണ് ചെലവഴിക്കുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കുട്ടനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തിലും ഗവര്‍ണര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. താന്‍ കര്‍ഷകന്റെ കുടുംബത്തിനൊപ്പമാണ്. കര്‍ഷകന്റെ കുടുംബത്തെ കാണാന്‍ തിരുവല്ലയിലെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

governor arif muhammad khan