സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്ത്, നവകേരള യാത്ര എന്തിന്? തുറന്നടിച്ച് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി രണ്ടാം ദിവസവും രൂക്ഷ വിമര്‍ശമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ നയങ്ങളാണ്. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Web Desk
New Update
സര്‍ക്കാര്‍ നടത്തുന്നത് ധൂര്‍ത്ത്, നവകേരള യാത്ര എന്തിന്? തുറന്നടിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി രണ്ടാം ദിവസവും രൂക്ഷ വിമര്‍ശമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സര്‍ക്കാരിന്റെ നയങ്ങളാണ്. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഭാഗത്ത് വലിയ ധൂര്‍ത്താണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ ഭരണഘടനാപരമായ കര്‍ത്തവ്യം നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വിമ്മിംഗ് പൂളും മറ്റും നവീകരിക്കുകയാണ്.

35 വര്‍ഷത്തോളം സംസ്ഥാനത്ത് സേവനം നടത്തിയവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. എന്നാല്‍ രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. ഗവര്‍ണര്‍ പറഞ്ഞു.

നവകേരള യാത്ര നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല. പരാതി സ്വീകരിക്കാനായി മാത്രമാണ് ഈ യാത്ര. എന്നാല്‍ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നുമില്ല. ഇതെല്ലാം സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീകരിക്കാവുന്ന പരാതികളാണ്. മികച്ച സംസ്ഥാനമാണ് കേരളം.

സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് കാരണം പ്രവാസികളുടെ സംഭാവനയാണ്. അല്ലാതെ ലോട്ടറി യോ മദ്യവില്പനയോ കാരണമല്ല. അദ്ദേഹം പറഞ്ഞു.

kerala governor arif mohammed khan chief minister pinarayi vijayan