/kalakaumudi/media/post_banners/a4a59bf6b4c5b08a798cdcff15f6b1eb714635fe8a2c5892c2c2b84430a539a2.jpg)
കൊല്ലം; കൊല്ലത്ത് എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ് തനിക്കു നേരേ പ്രതിഷേധിക്കുന്നതെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിച്ചതിനു ശേഷമാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വന്നത്.
''ദൂരത്തുനിന്നു കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പറഞ്ഞതാണ്. പക്ഷേ കാറില്‍ ഇടിച്ചാല്‍ പുറത്തിറങ്ങും. പൊലീസ് പറയുന്നതുപ്രകാരം 17 പേരാണ് പ്രതിഷേധിച്ചത്. എന്നാല്‍ പൊലീസുകാരുടെ എണ്ണം നോക്കൂ. മുഖ്യമന്ത്രി ഈ വഴി പോകുകയായിരുന്നെങ്കില്‍ പൊലീസുകാര്‍ കരിങ്കൊടി പിടിച്ചവരുടെ കൂടെ നില്‍ക്കുമോ? അവരെ കാറില്‍ ഇടിക്കാന്‍ സമ്മതിക്കുമോ?"
പൊലീസുകാരെ കുറ്റം പറയുന്നില്ല. അവര്‍ക്ക് ഉന്നതതലത്തില്‍നിന്നു നിര്‍ദേശമുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് നിയമലംഘനത്തിന് കൂട്ടുപിടിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രിയാണ് പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഘടനയുടെ (എസ്എഫ്‌ഐ) പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുണ്ട്.