ഗവര്‍ണര്‍ കോഴിക്കോട് എത്തും; സര്‍വകലാശാലയിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ താമസം, കനത്ത സുരക്ഷ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകുന്നേരം കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി നിലിനില്‍ക്കെയാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തുന്നത്.

author-image
Priya
New Update
ഗവര്‍ണര്‍ കോഴിക്കോട് എത്തും; സര്‍വകലാശാലയിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ താമസം, കനത്ത സുരക്ഷ

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് വൈകുന്നേരം കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എത്തും. കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളി നിലിനില്‍ക്കെയാണ് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലെത്തുന്നത്.

ക്യാമ്പസിലെ വിവിഐപി ഗസ്റ്റ് ഹൗസില്‍ ആണ് ഗവര്‍ണര്‍ തങ്ങുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊണ്ടോട്ടി പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കൊണ്ടോട്ടി ഡിവൈഎസ്പിക്ക് ആണ് സുരക്ഷാ ചുമതലയുള്ളത്. വൈകുന്നേരം 6.30ന് കരിപ്പൂരില്‍ വിമാനം ഇറങ്ങിയ ശേഷം ഗവര്‍ണര്‍ റോഡ് മാര്‍ഗ്ഗം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ എത്തും.

ഞായറാഴ്ച രാവിലെ സാദിഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് തിരിക്കും. 18ന് സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്നതാണ് ഗവര്‍ണറുടെ ഔദ്യോഗിക പരിപാടി. മൂന്നു ദിവസം ഗവര്‍ണര്‍ ക്യാമ്പസില്‍ തങ്ങും.

governor arif muhammad khan calicut university campus