ശിശുക്ഷേമ സമിതിക്കെതിരെ നിരവധി പരാതികള്‍; ഇവ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍

സംസ്ഥാന ശിശുക്ഷേമ സമിതിയെക്കുറിച്ച് ഗുരുതരമായ പരാതികള്‍ ഉയരുന്നുണ്ടയെന്നും സംസ്ഥാന സര്‍ക്കാരിനോട് ഇവ അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

author-image
Priya
New Update
ശിശുക്ഷേമ സമിതിക്കെതിരെ നിരവധി പരാതികള്‍; ഇവ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയെക്കുറിച്ച് ഗുരുതരമായ പരാതികള്‍ ഉയരുന്നുണ്ടയെന്നും സംസ്ഥാന സര്‍ക്കാരിനോട് ഇവ അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

പരാതികള്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ നിര്‍ദേശം കണക്കിലെടുത്താണ് രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ദത്തെടുക്കല്‍ നിയമത്തിലെ ലംഘനം, നിയമനങ്ങളിലെ ക്രമക്കേട്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികളാണ് ശിശുക്ഷേമ സമിതിയെക്കെതിരെ ഗവര്‍ണര്‍ക്ക് ലഭിച്ചിരിക്കുന്നത്.

2000 ല്‍ മദ്യവ്യവസായി മണിച്ചന്‍ അടക്കം അഞ്ഞൂറോളം പേര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന സമിതിയില്‍ അംഗത്വം കൊടുത്ത് സിപിഎം ഭരണം പിടിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി.

കൂടാതെ, അടുത്തിടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെ മാതാവ് അറിയാതെ അനധികൃതമായി കൈമാറിയത് അടക്കം നിരവധി ആക്ഷപങ്ങള്‍ നിലവിലുണ്ട്.

State Child Welfare Committee governor arif muhammad khan