/kalakaumudi/media/post_banners/79ca7234b42fbef7cdada1a515516205fd43caa72911bb256cd0497e2ba65de5.jpg)
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്നും ആഘോഷവും ഇന്ന് വൈകുന്നേരം രാജ് ഭവനില്‍ നടക്കും. കടുത്ത ഭിന്നതയുണ്ടെങ്കില്‍ പോലും മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരെയും വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ നവകേരള സദസ് ഉള്ളതുകൊണ്ട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. പ്രതിപക്ഷ നേതാക്കളും ഉദ്യോഗസ്ഥരും മത മേലധ്യക്ഷന്മാരും ഗവര്‍ണര്‍ നടത്തുന്ന വിരുന്നില്‍ പങ്കെടുക്കും.