By priya.02 10 2023
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സര്‍ക്കാര്‍ നല്‍കുന്ന വാര്‍ഷിക തുക ഉയര്‍ത്തുന്ന ബില്ലില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതോടെ 58,500 രൂപയ്ക്ക് പകരം 1,75,500 രൂപ ലഭിക്കും. 5 വര്‍ഷം കൂടുന്തോറും ഈ തുകയില്‍ 25% വര്‍ധനവ് ഉണ്ടാവും.
ഭൂപരിഷ്‌കരണ നിയമത്തെ തുടര്‍ന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥലം ഓരോ വര്‍ഷവും നിശ്ചിത തുക നല്‍കാമെന്ന കരാര്‍ പ്രകാരം ഏറ്റെടുത്തിരുന്നു. ഇതോടെ നല്‍കിയിരുന്ന 58,500 രൂപ 2017 മുതല്‍ നല്‍കിയിരുന്നില്ല. ഈ നടപടിയെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
കോടതി സര്‍ക്കാരിനോട് ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ തുടര്‍ന്നാണ് ബില്‍ കൊണ്ടുവന്നത്. ഇന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിയതിന് ശേഷം മറ്റ് ബില്ലുകള്‍ പരിശോധിക്കും.
ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണം കാണാതായെന്ന് പരാതി; തിരികെ ലഭിച്ചത് ബന്ധുവീട്ടില്‍ നിന്ന്
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ടൗണ്‍ സഹകരണ ബാങ്ക് അഴീക്കോട് ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്നും 60 പവന്‍ കാണാതായെന്ന പരാതിയില്‍ വഴിത്തിരിവ്.
ബന്ധുവിന്റെ വീട്ടില്‍ നിന്ന് 60 പവന്‍ സ്വര്‍ണം ലഭിച്ചുവെന്ന് പാരാതിക്കാരി എടമുട്ടം നെടിയിരിപ്പില്‍ സണ്ണിയുടെ ഭാര്യ സുനിത പൊലീസിനെ അറിയിച്ചു.
തന്റെയും അമ്മ സാവിത്രിയുടേയും പേരിലുള്ള സേഫ് ഡിപ്പോസിറ്റ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 110 പവന്‍ സ്വര്‍ണത്തില്‍ നിന്ന് 60 പവന്‍ കാണാതായെന്ന് 21 നാണ് സുനിത പരാതി നല്‍കുന്നത്.
സുനിത കുടുംബസമേതം ബെഗളൂരുവിലാണ് താമസിക്കുന്നത്. നാട്ടിലെത്തി 21 ന് രാവിലെ ബാങ്കിലെ ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുണ്ടെന്ന് മനസ്സിലാതെന്നാണ് പരാതി.
ഇതോടെ ലോക്കറിലെ സ്വര്‍ണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. കൂടാതെ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയപ്പോള്‍ സ്വര്‍ണം ബാങ്കില്‍ നിന്ന് നഷ്ടമായിട്ടില്ലെന്ന് പൊലീസിന് സൂചന ലഭിച്ചു.
കുടുംബത്തിന് തെറ്റ്പറ്റിയതാകാമെന്നും സ്വര്‍ണം മറച്ചുവെച്ചതാകാമെന്നുമായിരുന്നു പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസമാണ് സുനിതയുടെ വലപ്പാടുള്ള ഇളയമ്മയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയത്.
ഉടനെ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. വസ്തുവിന്റെ ആധാരത്തോടൊപ്പം സ്വര്‍ണവും മറന്ന് വെച്ചിരുന്നു. ആധാരം എടുക്കാന്‍ എത്തിയപ്പോഴാണ് കവറില്‍ സ്വര്‍ണം കണ്ടെത്തിയത്.