എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍; ക്യാംപസിനുള്ളില്‍ പ്രവേശിക്കും, താമസിക്കും!

ഒരു ക്യാംപസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസില്‍ 16 മുതല്‍ 18 വരെ ഗവര്‍ണര്‍ താമസിക്കും.

author-image
RK
New Update
എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍; ക്യാംപസിനുള്ളില്‍ പ്രവേശിക്കും, താമസിക്കും!

 

തിരുവനന്തപുരം: ഒരു ക്യാംപസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസില്‍ 16 മുതല്‍ 18 വരെ ഗവര്‍ണര്‍ താമസിക്കും.

നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു ഗവര്‍ണര്‍ തീരുമാനിച്ചിരുന്നത്. പുതിയ ടൂര്‍ പ്ലാനിലാണ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ തീരുമാനിച്ചത്. 18 ന് സര്‍വകലാശാലയുടെ പരിപാടിയിലും ഗവര്‍ണര്‍ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരത്ത് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തെരുവിലേക്ക് നീണ്ടപ്പോഴാണ് എസ്എഫ്‌ഐയും ഗവര്‍ണറും പരസ്പരം വെല്ലുവിളിച്ചത്. ആക്രമണത്തെ തെരുവില്‍ത്തന്നെ നേരിടുമെന്നാണ് ഗവര്‍ണര്‍ തുറന്നടിച്ചത്. ക്യാംപസിനുള്ളില്‍ പ്രവേശിക്കാന്‍ ഗവര്‍ണറെ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐയും വെല്ലുവിളിച്ചിരുന്നു.

kerala pinarayi vijayan calicut arif mohammed khan