
തിരുവനന്തപുരം : കെടിഡിഎഫ് സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി സര്‍ക്കാര്‍.പകരം കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകറിന് ചുമതല നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. വായ്പാ തിരിച്ചടവിന്റെ പേരില്‍ കെടിഡിഎഫ്‌സിയും കെഎസ്ആര്‍ടിസിയും തമ്മിലുള്ള പോരി ശക്തമായതിനിടെയാണ് പുതിയ മാറ്റം.
തല്‍സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതായി ബി അശോക് പ്രതികരിച്ചു. കെഎസ്ആര്‍ടിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് ചുമതല നല്‍കുന്നതാകും ഉചിതമെന്നും അറിയിച്ചിരുന്നുവെന്നും അശോക് കൂട്ടിച്ചേര്‍ത്തു.