/kalakaumudi/media/post_banners/ce39bfd734304ac9dd06f92fa87cb45bcad52c0f9651dca619485bea4fd0c4d4.jpg)
ഫോട്ടോ: ഗുരുദേവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ യുഎസ്എയില്‍ നിന്നുള്ള ബ്രൂസ് റസ്സല്‍ സംസാരിക്കുന്നു
മുംബൈ: ഗുരുദേവന്റെ മഹാസമാധി സ്ഥലമായ ശിവഗിരിയെ പോലെ ഗുരുദേവന്റെ ഭൗതിക തിരുശേഷിപ്പായ ദന്തം സൂക്ഷിക്കുന്ന ഗുരുദേവഗിരിയും തീര്‍ത്ഥാടന കേന്ദ്രമായി മാറിയെന്ന് ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ. ഗുരുദേവഗിരി തീര്‍ത്ഥാടന മഹോത്സവത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവ്യ ദന്തം ഗുരുദേവ വിശ്വാസികള്‍ക്ക് വിലമതിക്കാനാവാത്ത നിധിയാണെന്ന് ഗുരുധര്‍മ പ്രചാരണ സഭയുടെ പ്രസിഡന്റ് സ്വാമി ഗുരുപ്രസാദ് അഭിപ്രായപ്പെട്ടു.
ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിശയിപ്പിക്കുന്നതും വിദ്യകൊണ്ട് സ്വാതന്ത്രരാവുക എന്ന ശ്രീനാരായണ ദര്‍ശനം നടപ്പിലാക്കാന്‍ അവര്‍ ഏറെ ശ്രദ്ധിക്കുന്നുവെന്നും യുഎസ്എയില്‍ നിന്ന് മുഖ്യാതിഥിയായി എത്തിയ പ്രൊഫ. ബ്രൂസ് റസ്സല്‍ പറഞ്ഞു. അമേരിക്കയിലാണ് താമസമെങ്കിലും ശ്രീനാരായണ മന്ദിര സമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുദേവന്റെ ദിവ്യദന്തം ഗുരുദേവഗിരിയില്‍ സംരക്ഷിക്കണമെന്ന് തീരുമാനിച്ചത് ഇവിടെ അത് പവിത്രമായിരിക്കുമെന്നും ഭക്തര്‍ക്ക് എക്കാലവും ദര്‍ശിക്കാന്‍ അവസരം ലഭിക്കുമെന്നുമുള്ള വിശ്വാസം കൊണ്ടാണെന്ന് ശിവദാസന്‍ മാധവന്‍ അഭിപ്രായപ്പെട്ടു. ദന്തം ഇവിടെ നിന്നു മാറ്റുമെന്നുള്ള പ്രചരണം ശരിയല്ലെന്നും അത് വരേണ്ടിടത്തുതന്നെയാണ് വന്നുചേര്‍ന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.