സ്‌കൂള്‍ അസംബ്ലിയില്‍ അഞ്ചാം ക്ലാസുകാരന്റെ മുടിമുറിച്ച കേസ്; പ്രധാനാധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം

അഞ്ചാം ക്ലാസുകാരന്റെ മുടി സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് മുറിച്ചെന്ന കേസില്‍ പ്രധാനാധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ.ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

author-image
Web Desk
New Update
സ്‌കൂള്‍ അസംബ്ലിയില്‍ അഞ്ചാം ക്ലാസുകാരന്റെ മുടിമുറിച്ച കേസ്; പ്രധാനാധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം

 

കൊച്ചി: അഞ്ചാം ക്ലാസുകാരന്റെ മുടി സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് മുറിച്ചെന്ന കേസില്‍ പ്രധാനാധ്യാപികയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കെ.ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19 ന് കാസര്‍കോട്ടാണ് സംഭവം. സ്‌കൂള്‍ അസംബ്ലിയില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സാന്നിധ്യത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മുടി അധ്യാപിക മുറിച്ചെന്നായിരുന്നു കേസ്.

വിദ്യാര്‍ഥിയുടെ മൊഴിയില്‍ പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും ബാല നീതി നിയമപ്രകാരവുമായിരുന്നു കേസെടുത്തത്. പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കില്ലെങ്കിലും ബാലനീതി നിയമപ്രകാരം കുറ്റമുണ്ടെന്ന് വിലയിരുത്തി സെഷന്‍സ് കോടതി പ്രധാന അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.

kochi kerala news High Court kerala high court