ഹാലോവീന്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ സഹായിച്ചു; ഏഴ് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കഴിഞ്ഞയാഴ്ച നടന്ന ഹാലോവീന്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് ഏഴ് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് അധികൃതര്‍. സര്‍ക്കാര്‍ നടത്തുന്ന സംഗീത സംഘടനയിലെ ഉദ്യോഗസ്ഥരാണിവര്‍.

author-image
Web Desk
New Update
ഹാലോവീന്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ സഹായിച്ചു; ഏഴ് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഹവാന: കഴിഞ്ഞയാഴ്ച നടന്ന ഹാലോവീന്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ സഹായിച്ചതിന് ഏഴ് ക്യൂബന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ച് അധികൃതര്‍. സര്‍ക്കാര്‍ നടത്തുന്ന സംഗീത സംഘടനയിലെ ഉദ്യോഗസ്ഥരാണിവര്‍. പാര്‍ട്ടിയില്‍ അഡോള്‍ഫ് ഹിറ്റലറുടെ വസ്ത്രം ഒന്നാം സമ്മാനം നേടിയിരുന്നു. ആഘോഷത്തില്‍ പങ്കെടുത്ത ക്യൂബന്‍ റോക്ക് ഏജന്‍സിയുടെ ഡെപ്യൂട്ടി ഡയറക്ടറെയും മറ്റ് രണ്ട് ജീവനക്കാരെയും സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് അധികൃതര്‍ അറിയിച്ചു.

Latest News international news halloween party