/kalakaumudi/media/post_banners/c0f7268713482ee0c75cc45985d43caea2e8292697c547f9131075de24a95ba0.jpg)
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തില്‍ 750 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.
രണ്ടു ഡോക്ടര്‍മാരേയും രണ്ട് നഴ്‌സുമാരേയും പ്രതികളാക്കിയാണ് പൊലീസ് കുന്നമംഗലം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 60 സാക്ഷികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ.രമേശന്‍ (42), സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം.ഷഹന (32), മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം.രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി.മഞ്ജു (43) എന്നിവരാണ് കേസിലെ പ്രതികള്‍.
2017 നവംബര്‍ 30ന് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവെക്കുന്നത്. ഇതേ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 1ന് ആണ് ഹര്‍ഷിന സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
കേസില്‍ എസിപി കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഹര്‍ഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന 4 പേരെ പ്രതി ചേര്‍ത്തു. ഇവരുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
