പുതുവര്‍ഷത്തില്‍ പുത്തനുണര്‍വ്; നൂറുമേനി വിളവുമായി കെഎംഎംഎല്‍

പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുവര്‍ഷത്തില്‍ നൂറുമേനി വിളവ്. കഴിഞ്ഞ ഒക്ടോബറില്‍ ചെയ്ത നെല്‍കൃഷിയില്‍ നിന്നാണ് ഇത്തവണ വലിയ ഉല്പാദനം ലഭിച്ചത്. കൊയ്ത്തുത്സവം മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ് ജെ. ഉദ്ഘാടനം ചെയ്തു.

author-image
Web Desk
New Update
പുതുവര്‍ഷത്തില്‍ പുത്തനുണര്‍വ്; നൂറുമേനി വിളവുമായി കെഎംഎംഎല്‍

കരുനാഗപ്പള്ളി: പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍ പുതുവര്‍ഷത്തില്‍ നൂറുമേനി വിളവ്. കഴിഞ്ഞ ഒക്ടോബറില്‍ ചെയ്ത നെല്‍കൃഷിയില്‍ നിന്നാണ് ഇത്തവണ വലിയ ഉല്പാദനം ലഭിച്ചത്. കൊയ്ത്തുത്സവം മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ് ജെ. ഉദ്ഘാടനം ചെയ്തു.

കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിലാണ് നെല്‍ കൃഷി ചെയ്തത്. മനുരത്‌ന എന്ന ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്തിന് കീഴിലെ അഗ്രികള്‍ച്ചറല്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കാര്യാലയത്തിലെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് വിളവെടുപ്പ് നടത്തിയത്.

ലഭിച്ച നെല്‍ അരിയാക്കി പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നല്‍കും. ഓണത്തിന് മുന്നോടിയായി വിത്തു വിതച്ച് നെല്‍കൃഷി ചെയ്ത കമ്പനിയില്‍ മികച്ച വിളവ് ലഭിക്കുകയും അരിയാക്കി തളിര്‍ എന്ന ബ്രാന്റില്‍ പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

2022ലെ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായി സംസ്ഥാന തലത്തില്‍ കെ.എം.എം.എല്ലിനെ തെരഞ്ഞെടുത്തിരുന്നു. 13 ഏക്കറോളം സ്ഥലത്ത് ഇപ്പോള്‍ ജൈവകൃഷി നടക്കുന്നു. കൃഷിയുടെ ഭാഗമായി മണ്ണിര കമ്പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്. മത്സ്യ കൃഷിയും വിജയകരമായി നടത്തുന്നുണ്ട്.

 

kerala kmml kollam