/kalakaumudi/media/post_banners/ff5d6298d3a3293e095d5275bc4079750e874a8c22a1ceed0203090c27d082fd.jpg)
ന്യൂഡല്‍ഹി: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡില്‍ അഞ്ച് കോടി രൂപയും 100 കുപ്പി മദ്യവും അനധികൃത വിദേശ നിര്‍മ്മിത ആയുധങ്ങളും 300 ഓളം വെടിയുണ്ടകളും പിടിച്ചെടുത്തു. അതധികൃത ഖനനം നടത്തുന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് ഖനി വ്യവസായി കൂടിയായ സുരേന്ദ്ര പന്‍വാര്‍ എം.എല്‍.എയുടെ വീട്ടിലാണ് ഇഡിയുടെ 20 ഓളം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ആറ് വാഹനങ്ങളിലായെത്തിയ ഉദ്യോഗസ്ഥര്‍ പരിശോധന സമയത്ത് എം.എല്‍.എയുടെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും ഫോണുകള്‍ പിടിച്ചെടുത്തു. യമുന നഗര്‍, സോനിപത്, മൊഹാലി, ഫരീദാബാദ്, ചണ്ഡീഗഡ്, കര്‍നാല്‍ എന്നിവിടങ്ങളിലായി 20 കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടന്നത്.
ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതിന് ശേഷവും യമുന നഗറിലും സമീപ ജില്ലകളിലുമായി മണല്‍ ഖനനം ഉള്‍പ്പെടെ തുടരുന്നതായി ചൂണ്ടിക്കാട്ടി ഹരിയാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സുരേന്ദര്‍ പന്‍വാറിന് പുറമെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ മുന്‍ എം.എല്‍.എ ദില്‍ബാഗ് സിംഗുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. റെയ്ഡില്‍ അഞ്ച് കിലോ തൂക്കം വരുന്ന മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളും കണ്ടെടുത്തു.