ജപ്പാനില്‍ ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പുമായി അധികൃതര്‍, ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം

ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. 7.5 തീവ്രതയുള്ള ഭൂചലനമാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്.

author-image
Priya
New Update
ജപ്പാനില്‍ ശക്തമായ ഭൂചലനം; സൂനാമി മുന്നറിയിപ്പുമായി അധികൃതര്‍, ആളുകളോട് ഒഴിഞ്ഞ് പോകാന്‍ നിര്‍ദേശം

ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനമുണ്ടായത്. 7.5 തീവ്രതയുള്ള ഭൂചലനമാണ് ജപ്പാനില്‍ രേഖപ്പെടുത്തിയത്.

വിവിധയിടങ്ങളില്‍ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സൂനാമി മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സൂനായി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സുസു നഗരത്തില്‍ സൂനാമിത്തിരകള്‍ അടിച്ചതായും റിപ്പോര്‍ട്ടുണ്ട്.ആളുകളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ജപ്പാന്‍ തീരത്തു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ വരെ സൂനാമിത്തിരകള്‍ അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായ പസിഫിക്ക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

അതേസമയം, ഇഷികാവയിലെ വാജിമ സിറ്റിയില്‍ 1.2 മീറ്റര്‍ സൂനാമി ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടോയില്‍ അഞ്ച് മീറ്റര്‍ വരെ ഉയരമുള്ള രാക്ഷസത്തിരമാലകള്‍ അടിക്കുമെന്നാണ് ജപ്പാന്‍ മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കുന്നത്.

ഫുക്കുയി, നോര്‍തേണ്‍ ഹൊയ്ഗോ, ഹൊക്കായ്ഡോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്ഥലങ്ങളല്‍ അതിശക്തമായ തിരയടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

japan earthquake tsunami