കനത്ത മഴ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് കനത്ത മഴ. മഴ അതിതീവ്രമാകാന്‍ സാധ്യത. പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ കുന്നംതാനത്ത് മൂന്ന് മണിക്കൂറില്‍ 117.4 മി.മീ മഴയാണ് പെയ്തത്.

author-image
Web Desk
New Update
കനത്ത മഴ; പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ട്, ഓറഞ്ച് അലര്‍ട്ട് തിരുവനന്തപുരത്ത്

 

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. മഴ അതിതീവ്രമാകാന്‍ സാധ്യത. പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ കുന്നംതാനത്ത് മൂന്ന് മണിക്കൂറില്‍ 117.4 മി.മീ മഴയാണ് പെയ്തത്.

തിരുവനന്തപുരത്തും കനത്ത മഴയാണ് ലഭിച്ചത്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊന്മുടിയിലേക്ക് യാത്ര തുറക്കില്ല. ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങളും കടലോര-കായലോര-മലയോര യാത്രകളും വിലക്കിയിട്ടുണ്ട്.

 

heavy rain in kerala Thiruvananthapuram Kerala rain pattanamthitta