അതിശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടിലെ ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത/ അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

author-image
Priya
New Update
അതിശക്തമായ മഴയ്ക്ക് സാധ്യത; തമിഴ്‌നാട്ടിലെ ചില ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുകയാണ്. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്ത/ അതിശക്തമായ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഇവിടെ 115.6 മുതല്‍ 204.6 എംഎം വരെ മഴ ലഭിക്കാനാണ് സാധ്യത.കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും പുതുച്ചേരി, കാരയ്ക്കല്‍ ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തമായതോടെ തമിഴ്‌നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിന് പിന്നാലെ നീലഗിരി ട്രെയിന്‍ സര്‍വ്വീസ് നവംബര്‍ 16 വരെ നിര്‍ത്തി വെച്ചു.

അതേസമയം, തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

tamilnadu holiday heavy rain school