/kalakaumudi/media/post_banners/998c8625c8d6671233f6c5740b0c03779e6885751af365d52d1a212f94f1feeb.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രാമനാഥപുരം, വിരുദുനഗര്‍,തേനി ജില്ലകളിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി.
നാഗപട്ടണം, തിരുവാരൂര്‍,തഞ്ചാവൂര്‍,പുതുക്കോട്ട, രാമനാഥപുരം, വിരുദുനഗര്‍,ശിവഗംഗ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുനെല്‍വേലി നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
താമരഭരണി, പാപനാശം നദികള്‍ കരകവിഞ്ഞു. നദിക്കരയിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലും ഇതേ സ്ഥിതിയാണ്. സ്‌കൂളുകളിലും കല്യാണമണ്ഡപങ്ങളിലുമായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്.