/kalakaumudi/media/post_banners/f6d9d81a360c8774976505e85d6e78b449ee042fea443cc223e14fb3debf8a22.jpg)
അയോധ്യ; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഞായറാഴ്ച മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. പ്രധാനമന്ത്രി മടങ്ങുന്നതുവരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
അതിഥികളോട് രാവിലെ 11നു മുന്‍പെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 11.30 മുതല്‍ 12.30 വരെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ്. 12.30നു പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.
ആയിരക്കണക്കിനാളുകളാണ് അയോധ്യയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പതിനായിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. വിദേശത്തു നിന്നടക്കം നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരുമെത്തിയിട്ടുണ്ട്.