ഹെലി ടൂറിസത്തിന്റെ ആദ്യ സര്‍വീസ് ശനിയാഴ്ച മുതല്‍

ഒറ്റ ദിവസം കൊണ്ട് കേരളം ആസ്വദിക്കാന്‍ അവസരമൊരുക്കി ഹെലി ടൂറിസം.

author-image
anu
New Update
ഹെലി ടൂറിസത്തിന്റെ ആദ്യ സര്‍വീസ് ശനിയാഴ്ച മുതല്‍

കൊച്ചി: ഒറ്റ ദിവസം കൊണ്ട് കേരളം ആസ്വദിക്കാന്‍ അവസരമൊരുക്കി ഹെലി ടൂറിസം. ഹെലി ടൂറിസത്തിന്റെ ആദ്യ സര്‍വീസ് ശനിയാഴ്ച ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കും. തുടക്കത്തില്‍ 11 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും ഹെലി ടൂറിസം പ്രാവര്‍ത്തികമാവുക.

6 മുതല്‍ 12 പേര്‍ക്ക് കയറാവുന്ന ഹെലികോപ്റ്ററുകളാണ് സഞ്ചാരികള്‍ക്കായി സജ്ജമായിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പാക്കേജുമായാണ് ഹെലി ടൂറിസം അവതരിപ്പിക്കുക. ടൂറിസം കേന്ദ്രങ്ങളിലെ കണക്റ്റിവിറ്റി കൂട്ടാനും, ഡെസ്റ്റിനേഷനുകളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ഇതുവഴി സാധിക്കും. ഹെലി ടൂറിസം പദ്ധതിയുടെ ഫെസിലിറ്റേറ്ററായാണ് കേരള ടൂറിസം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ജടായുപ്പാറ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, മൂന്നാര്‍, കുമരകം, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലെ ഹെലിപാഡുകളാണ് ഹെലി ടൂറിസത്തിനായി ഉപയോഗിക്കുന്നത്.

heli tourism kerala news Latest News