/kalakaumudi/media/post_banners/8f94955ed79deb881c1d0d50bb5b2fb58d537057b4e770be2a1323dacebf2577.jpg)
കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തിലില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ദക്ഷിണനാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടമുണ്ടായത്. റണ്‍വേയില്‍ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അപകടം.
റണ്‍വേയിലുണ്ടായിരുന്ന നാവികസേന ഉദ്യോഗസ്ഥനാണ് മരിച്ചത്. പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് ഹെലികോപ്റ്ററില്‍ രണ്ട്‌പേര്‍ ഉണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയര്‍സ്റ്റേഷനുമാണ് ഐ എന്‍ എസ് ഗരുഡ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
