/kalakaumudi/media/post_banners/ff0c2ff295b638dff0878eda3e734fd6498a6bb58e791578976a8ff67f21d262.jpg)
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത സെനറ്റ് അംഗങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങളായി പ്രവര്‍ത്തിക്കുന്നതിനു തടസ്സമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലേക്കുള്ള 8 ബിജെപി അംഗങ്ങളുടെ പ്രവേശനം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം തടഞ്ഞിരുന്നു. പത്മശ്രീ ജേതാവ് ബാലന്‍ പൂതേരി അടക്കമുള്ള സെനറ്റ് അംഗങ്ങള്‍ തുടര്‍ന്ന് ഏറെ നേരം പുറത്തു നിന്ന ശേഷം വിസി ഡോ. എം.കെ ജയരാജിനെ കണ്ട് പരാതി അറിയിച്ച് മടങ്ങുകയായിരുന്നു.
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത 18 പേരില്‍ ബിജെപിക്കാര്‍ ഒഴികെയുള്ളവരെ എസ്എഫ്‌ഐ തടഞ്ഞില്ല. യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങളെയും കക്ഷിരഹിതരെയും എസ്എഫ്‌ഐക്കാര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നു.