'കുസാറ്റിലെ അപകടം വേദനിപ്പിക്കുന്നത്; അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുത്'

കുസാറ്റ് ക്യാമ്പസില്‍ സംഗീത നിശക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതാണെങ്കിലും അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി.

author-image
Priya
New Update
'കുസാറ്റിലെ അപകടം വേദനിപ്പിക്കുന്നത്; അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുത്'

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ സംഗീത നിശക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതാണെങ്കിലും അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി.

വിലപ്പെട്ട ജീവനുകളാണ് അപകടത്തില്‍ നഷ്ടമായത്.അതില്‍ ആരെയും  കുറ്റപ്പെടുത്താന്‍ കോടതി താല്‍പ്പര്യപ്പെടുന്നില്ല. വിദ്യാര്‍ത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്.

പക്ഷേ ഏതെങ്കിലും വിദ്യാര്‍ത്ഥികളെ പഴിചാരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അവശ്യപ്പെട്ട് കെ എസ് യു നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സര്‍ക്കാരിനോടും സര്‍വകലാശാല അധികൃതരോടും നിലവിലെ അന്വേഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. ഹര്‍ജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

cusat tech fest tragedy High Court