കിഫ്ബി മസാല ബോണ്ട് അന്വേഷണം; കിഫ്ബിയോട് ഇ.ഡി സമന്‍സിന് മറുപടി നല്‍കാന്‍ ഹൈക്കോടതി

മസാല ബോണ്ട് ഇറക്കിയതില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചോ എന്ന് അന്വേഷിക്കാന്‍, അയച്ച സമന്‍സിനു മറുപടി നല്‍കാന്‍ ഹൈക്കോടതി കിഫ്ബിയ്ക്ക് നിര്‍ദേശം നല്‍കി.

author-image
Athira
New Update
കിഫ്ബി മസാല ബോണ്ട് അന്വേഷണം; കിഫ്ബിയോട് ഇ.ഡി സമന്‍സിന് മറുപടി നല്‍കാന്‍ ഹൈക്കോടതി

 

കൊച്ചി; മസാല ബോണ്ട് ഇറക്കിയതില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘിച്ചോ  എന്ന് അന്വേഷിക്കാന്‍, അയച്ച സമന്‍സിനു മറുപടി നല്‍കാന്‍ ഹൈക്കോടതി കിഫ്ബിയ്ക്ക് നിര്‍ദേശം നല്‍കി. കേസ് വീണ്ടും ഫെബ്രുവരി 1ന് പരിഗണിക്കും. പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖകള്‍ ആവശ്യപ്പെടുന്നതെന്നു കോടതി വ്യക്തമാക്കി.

രേഖകള്‍ എല്ലാം നല്‍കിയിട്ടും ഇ.ഡി വീണ്ടും അതേ ആവശ്യം തന്നെ ഉന്നയിക്കുകയാണ് കിഫ്ബി കോടതിയെ അറിയിച്ചു. കിഫ്ബി സിഇഒ, ഫണ്ട് മാനേജര്‍ തുടങ്ങിയവരെ പലവട്ടം വിളിച്ചു വരുത്തിയെന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍ പ്രമുഖരായിട്ടുള്ളവര്‍ക്കു സമന്‍സ് അയയ്ക്കാറുണ്ടെന്നും ഇത്തരത്തിലുള്ള എതിര്‍പ്പ് ആദ്യമായിട്ടാണെന്നും ഇ.ഡി മറുപടി നല്‍കി. കേസന്വേഷണം വേഗത്തില്‍ തീര്‍ക്കാനാണു ശ്രമിക്കുന്നത്. എന്നാല്‍ കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

sports updates sports news Latest News