/kalakaumudi/media/post_banners/08f071d4920510b6ba07cf918773b3959ed189c19e283b13f9669de82747a73f.jpg)
കൊച്ചി: ഡോ.അഖിലയെന്ന ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വൈക്കം സ്വദേശി കെ.എം.അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി അവസാനിപ്പിച്ചു.
മകള്‍ ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അശോകന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നത്.
ഹാദിയ പുനര്‍വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചതല്ലെന്ന ഹാദിയ നല്‍കിയ മൊഴിയും ഹാജരാക്കി. വിവാഹം ചെയ്ത ഷഫിന്‍ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങള്‍ അറിയില്ലെന്നും മകള്‍ പറഞ്ഞിരുന്നെന്നും ഹര്‍ജിയില്‍ അറിയിച്ചിരുന്നു.