നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നവകേരളാ സദസിന്റെ ചിലവിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി.

author-image
Greeshma Rakesh
New Update
നവകേരള സദസിന് തദ്ദേശസ്ഥാപനങ്ങൾ പണം നൽകണം; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

 

കൊച്ചി: നവകേരളാ സദസിന്റെ ചിലവിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി.

സർക്കാർ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് കോടതി പരാമർശിച്ചു.മാത്രമല്ല പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ മുൻസിപ്പാലിറ്റി ആക്ട് പ്രകാരം സർക്കാരിന് അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി.

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതിയുടെ സ്റ്റേ. സ്പോൺസർഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

വാർഷിക ഫണ്ട് പരിധി നിശ്ചയിക്കാൻ മാത്രമെ നിയമപ്രകാരം സർക്കാരിന് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കുന്നു. സർക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെ ഇറക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. നിർബന്ധിത പണപ്പിരിവല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. കൗൺസിലിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം എന്നായിരുന്നു സർക്കാർ വാദം.

 

 

pinarayi kerala government local bodies navakerala sadas High Court