/kalakaumudi/media/post_banners/21ce47f7a3baecad4fcb941562b7d0745f4ea7dd504aa85bf51e519ca63f75e3.jpg)
ചെന്നൈ: അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാനിയായ മലപ്പുറം സ്വദേശി വിനായക് പിടിയില്‍. തമിഴ്‌നാട്ടില്‍ വച്ച് കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായി. അന്യ സംസ്ഥാനത്ത് നിന്ന് വിമാന മാര്‍ഗ്ഗം വന്ന് മോഷണം നടത്തി തിരിച്ചു പോകുന്നതാണ് ഇവരുടെ രീതി. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തുന്ന വലിയ സംഘത്തിലെ പ്രധാനിയെയാണ് തമിഴ്‌നാട്ടിലെ അന്‍പൂരില്‍ നിന്ന് പിടികൂടിയത്. ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ചാണ് സംഘത്തിന്റെ മോഷണം.
ജനുവരി 10 ന് ദില്ലിയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ഇവര്‍ കൊച്ചിയിലെത്തി പാലാരിവട്ടത്ത് രണ്ട് വീടുകളില്‍ മോഷണം നടത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരെന്നോ വാട്ടര്‍ അതോറിറ്റി ജീവനക്കാരാണെന്നോ പറഞ്ഞാണ് ഇവര്‍ വീടുകളിലെത്തുന്നത്. കാച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം പോയ ഒന്‍പത് ലാപ്‌ടോപ്പുകളും രണ്ട് ബൈക്കുകളും വിനായകിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കവര്‍ന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടര്‍ന്നു.