താജ്മഹലിലെ ഉറൂസ് തടയണം;കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ, ഹര്‍ജി മാർച്ച് 4ന് പരി​ഗണിക്കും

താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെയുള്ള ഹിന്ദു മഹാസഭ ഹര്‍ജി.ഉറൂസ് നടത്തുന്നത് തടയാന്‍ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം.

author-image
Greeshma Rakesh
New Update
താജ്മഹലിലെ ഉറൂസ് തടയണം;കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ, ഹര്‍ജി മാർച്ച് 4ന് പരി​ഗണിക്കും

ന്യൂഡൽഹി: താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ ഹര്‍ജിസമർപ്പിച്ച് ഹിന്ദുമഹാസഭ.ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് പുതിയ നീക്കവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയത്.താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെയുള്ള ഹിന്ദു മഹാസഭ ഹര്‍ജി.ഉറൂസ് നടത്തുന്നത് തടയാന്‍ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം.

ഇത്തരമൊരു സ്മാരകത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നത്. പ്രാചീനമായ ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകളും രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.

ഉറൂസിന്റെ ഭാഗമായി താജ്മഹലില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനേയും ഹിന്ദുമഹാസഭ കോടതിയില്‍ ചോദ്യം ചെയ്തു.താജ്മഹലില്‍ നടക്കുന്ന ഉറൂസിനെതിരെ ഹിന്ദുമഹാസഭ ദീര്‍ഘകാലമായി എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വിഷയം അവര്‍ കോടതിയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.ഹർജി സ്വീകരിച്ച കോടതി മാർച്ച് നാലിന് കേസ് പരിഗണിക്കും.

 

petition agra taj mahal hindu maha sabha