അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ച വരെ അവധി

അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു

author-image
Web Desk
New Update
അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ചടങ്ങ്: കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ച വരെ അവധി

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമിയില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ഇന്ത്യയിലെ മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ജനവികാരം കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ജനുവരി 22 ന് അയോദ്ധ്യയിലെ രാംലല്ല പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്.
ജീവനക്കാര്‍ക്ക് പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമാകാന്‍ കേന്ദ്രസ്ഥാപനങ്ങളും ഓഫിസുകളും ഉച്ചയ്ക്ക് 2.30 പ്രവര്‍ത്തിക്കില്ലെന്ന് കേന്ദ്രപേഴ്‌സണല്‍ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.

 

BJP ayodhya ram mandir narendra modi india