ആലുവയില്‍ ദുരഭിമാനക്കൊല; അച്ഛന്‍ വിഷം നല്‍കിയ പതിനാലുകാരി മരിച്ചു

ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പതിനാലുകാരി മരിച്ചു.

author-image
Web Desk
New Update
ആലുവയില്‍ ദുരഭിമാനക്കൊല; അച്ഛന്‍ വിഷം നല്‍കിയ പതിനാലുകാരി മരിച്ചു

കൊച്ചി: ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പതിനാലുകാരി മരിച്ചു. മറ്റൊരു മതത്തിലുളള യുവാവുമായി കുട്ടി പ്രണയത്തിലായിരുന്നു. ഇതാണ് കുട്ടിക്ക് വിഷം നല്‍കാനുള്ള പ്രകോപനം.

കുട്ടിയെക്കൊണ്ട് ഇയാള്‍ കളനാശിനിയാണ് കുടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പിതാവ് അബീസ് (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്.

ഒക്ടോബര്‍ 29 നാണ് കുട്ടിക്ക് വിഷം നല്‍കിയത്. കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം വായില്‍ ബലമായി വിഷം ഒഴിക്കുകയായിരുന്നു.

aluva kerala police honour killing