
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ തീപിടിത്തം. വീര്‍ഭദ്ര നഗറിന് സമീപം ബസ് ഡിപ്പോയിലാണ് തീപ്പിടത്തമുണ്ടായത്. തീപിടിത്തത്തില്‍ 40 ലധികം ബസുകള്‍ കത്തിനശിച്ചു.ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഇപ്പോഴും പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.
തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ച് നിലവില്‍ യാെതാരു വിവരവുമില്ല.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
