/kalakaumudi/media/post_banners/5c1ec212fd1c8affc83838d54b65fdc05c4f406b4140812e3e27107370dc3600.jpg)
ആലപ്പുഴ: കായംകുളത്ത് ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. എഐസിസി അംഗം ജോണ്‍സണ്‍ എബ്രഹാം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നവകേരള പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായിരുന്നു അജിമോനെ മര്‍ദ്ദിച്ചത്.
മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച അജിമോനെ സമീപത്തെ പൊലീസുകാര്‍ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്‌ഐ പിറകില്‍ കൂടി വന്ന ചവിട്ടുകയും മര്‍ദ്ദിക്കുകയുമായിരുന്നു.