/kalakaumudi/media/post_banners/71c158863aa70c3dfc8dde4e273f9449659e4ffb6ce6def9237143b22250c10d.jpg)
കല്‍പറ്റ: വയനാട് പനമരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം സ്വയം വെട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച് ഭര്‍ത്താവ്. പനമരം പാലുകുന്ന് കോളത്താറ കുറുമ കോളനിയില്‍ ആതിരയാണ് മരിച്ചത്.
വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ബാബു ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)